തച്ചനാട്ടുകര : ലൈബ്രറി ശാക്തീകരിക്കുക, വിദ്യാര്‍ഥികള്‍ക്കിടയില്‍ പുസ്തക വായന സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി തച്ചനാട്ടുകര മേഖല എസ്. കെ.എസ്.എസ്.എഫ് ട്രന്റ് സമിതിയുടെ നേതൃത്വത്തില്‍ പാറമ്മല്‍ അല്‍സഫ വിമന്‍സ് അക്കാഡമി കോളജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്കി. ട്രന്റ് സമിതി തച്ചനാ ട്ടുകര മേഖല ചെയര്മാന് കെ.എച്ച് ഫഹദ് അല്‍സഫ വിമന്‍സ് അക്കാഡമി പ്രിന്‍സിപ്പ ല്‍ ത്വയ്യിബ് ഫൈസിക്ക് പുസ്തകങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്. എസ്.എഫ് മേഖല പ്രസിഡന്റ് അബ്ദുള്‍ വാഹിദ് ഫൈസി അധ്യക്ഷനായി. എസ്.കെ. എസ്.എസ്.എഫ് മേഖല ജനറല്‍ സെക്രട്ടറി ടി.കെ ബഷീര്‍, പി ഷുഹൈബ് ഷിഹാ ബുദ്ദീന്‍ നാലകത്ത്, ഇബ്റാഹീം കമാലി, റഷീദ് മുസ്ലിയാര്, ടി.പി ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.