മണ്ണാര്‍ക്കാട് : ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഇളവു കളോടെ മെയ് ആറ് വരെ നിയന്ത്രണങ്ങള്‍ തുടരാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര അറിയിച്ചു. മെഡിക്കൽ കോളെജുകൾ, പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍സ്, അഡീഷണല്‍ ക്ലാസുകള്‍, സമ്മര്‍ ക്ലാസുകള്‍ എന്നിവ മെയ് 6 വരെ ഓണ്‍ലൈനായി മാത്രമെ പ്രവര്‍ത്ത നം നടത്താന്‍ പാടുളളു. കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയം പാടുള്ളതല്ല.

മെഡിക്കല്‍ കോളേജുകളിലെയും നേഴ്സിംഗ് കോളെജുകളിലേയും ഒന്നാംവര്‍ഷ ക്ലാസു കള്‍ മാത്രം ഓണ്‍ലൈനായി നടക്കും. ബാക്കിയുള്ളവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. ആയുര്‍വേദ, ഡന്റല്‍ വിഭാഗങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും ക്ലാസുകള്‍ ഓണ്‍ ലൈനായി നടക്കും. തൊഴിലുടമകള്‍ക്ക് ആസ്ബറ്റോസ്, ട്വിന്‍ ഷീറ്റിന് കീഴില്‍ താമസി ക്കുന്ന തൊഴിലാളികളെ ഉടന്‍ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ ഫയര്‍ ഓഡിറ്റ് നടത്തണം.

രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ കന്നുകാലികളെ മേയാന്‍ വിടാന്‍ പാടുള്ളതല്ല. തോട്ടം മേഖലകളിലെ ലയങ്ങളില്‍ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാരും ആദിവാസി മേഖല കളില്‍ ട്രൈബല്‍ വകുപ്പ് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ വഴിയും കുടിവെള്ളം ഉറപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കുടിവെള്ള ദൗര്‍ലഭ്യം പരിഗണിച്ച് നിലവില്‍ മംഗലം, അപ്പര്‍ ഭവാനി ഡാമുകള്‍ തുറന്നിട്ടുണ്ട്. സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ മലമ്പുഴ ഡാം തുറക്കുമെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആവശ്യമുളള സ്ഥലങ്ങളില്‍ കുടിവെളള വിതരണം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!