മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയിലെ 92 വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ എന്‍.എം .എം.എസ്. സ്‌കോളര്‍ഷിപിന് അര്‍ഹരായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ വിദ്യാ ഭ്യാസ ശാക്തീരണ പദ്ധതിയായ ഫ്‌ളെയിമില്‍ പരിശീലനം ലഭിച്ചവരാണ് വിജയികള്‍. മണ്ഡലത്തില്‍ വിവിധ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ് ലഭിച്ച കുട്ടികളുടെ എണ്ണം ചുവടെ. എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -28, നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -13, കോട്ടത്തറ ആരോഗ്യമാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -10, അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -7, കൂക്കംപാളയം സെന്റ് പീറ്റേഴ്‌സ് സി.എച്ച്.എസ്-7, കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍-2, മാമന മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂള്‍-3, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- 4, മണ്ണാര്‍ക്കാട് കെ.ടി.എം. ഹൈസ്‌കൂള്‍ -1, തെങ്കര ഗവ.ഹൈ സ്‌കൂള്‍ -2, അഗളി ഗവ.ഹൈസ്‌കൂള്‍ -3, ഷോളയൂര്‍ ഗവ.ട്രൈബല്‍ ഹൈസ്‌കൂള്‍-1.
