മണ്ണാര്‍ക്കാട്: പോളിങ് ബൂത്തിന് സമീപത്തായി രാഷ്ട്രീയപാര്‍ട്ടികളുടെ ബൂത്ത്കേ ന്ദ്രങ്ങള്‍ ദൂരംപാലിച്ചില്ലെന്ന കാരണത്താല്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി സി.പി.എം. – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക് തര്‍ക്കം സംഘര്‍ഷത്തിലേ ക്കെത്തി. ആനമൂളി ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഇവിടെയുള്ള 95,96 പോളിങ് ബൂത്തുകളില്‍ നിന്നും 200 മീറ്റര്‍ ദൂരംപാലിച്ചില്ലെന്ന കാരണത്താല്‍ ഇരുകൂട്ടരുടെയും പന്തലിട്ട ബൂത്തുകളിലെ അലങ്കാരങ്ങളുംമറ്റും വ്യാഴാഴ്ച രാത്രി പൊലിസിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കംചെയ്തിരുന്നു. പന്തലിന്റെ കാലുകളും മറ്റും രാവിലെ നീക്കംചെയ്യാനും ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം പൊളിച്ചുനീക്കുന്നതിനിടെ ഒരുവിഭാഗം ഇതിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയെന്നതാണ് സംഘര്‍ഷത്തിനുകാരണമായ ത്. തുടര്‍ന്ന് പൊലിസ് ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചു.