മണ്ണാര്‍ക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. പോളിങ് 74.51 ശതമാനം. വോട്ടെടുപ്പ് പൊതുവേ സമാ ധാനപരമായിരുന്നു. ആനമൂളിയില്‍ സി.പി.എം – ലീഗ് തര്‍ക്കമു ണ്ടായതൊഴിച്ചാല്‍ മറ്റു അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെ ട്ടിട്ടില്ല. അതേ സമയം അഞ്ചോളം ഇട ങ്ങളില്‍ വോട്ടിംഗ് മെഷിനുകള്‍ തകരാറിലായത് വോട്ടിങ് തടസ്സപ്പെടാനിടയാക്കി. ഉടനെ തകരാര്‍ പരിഹരിക്കുകയും ചെയ്തു. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴുമണി മുതല്‍ മണ്ഡലത്തിലെ 180 ബൂത്തുകളിലും വലിയതിരക്ക് അനുഭവപ്പെട്ടു. ഉയര്‍ന്ന ചൂടും വെള്ളിയാഴ്ചയായതിനാല്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കേണ്ടതിനാലും ആളുകള്‍ നേരത്തെ എത്തിയതായാണ് വിലയിരുത്തല്‍. അതേസമയം രാവിലെ മുതല്‍ വോട്ടിംഗ് മന്ദഗതിയിലായത് വോട്ടര്‍മാരെ വലച്ചു. മണിക്കൂറുകള്‍ കാത്ത് നിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. പത്ത് മണിക്ക് ശേഷം ഇതിന് മാറ്റം വന്നു. തിരക്കു ണ്ടായിരുന്നിട്ടും വോട്ടെടുപ്പ് ആരംഭിച്ച് രണ്ടേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 11.21 ശതമാനം പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പോളിങ് 33.10 ശതമാനത്തിലെത്തി. മൂന്ന് മണിക്ക് ശേഷമാണ് പോളിങ് അമ്പത് ശത മാനം കടന്നത്. നാലിന് ശേഷം തിരക്ക് വര്‍ധിച്ചതോടെ പോളിങ് നിരക്കും വര്‍ധിച്ചു. വോട്ട് രേഖപ്പെടുത്തന്‍ അവസാനസമയം നിശ്ചയിച്ചിരുന്ന ആറു മണിക്ക് മണ്ഡലത്തി ലെ പോളിങ് 65.79 ശതമായിരുന്നു്. ആറ് മണിക്കുള്ളില്‍ പോളിങ് ബൂത്തിലെത്തി യവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താനും അവസരമൊരുക്കി. ആറ് മണി കഴിഞ്ഞും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. മണ്ഡലത്തില്‍ വോ ട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ഏറെ സമയവുമെടുത്തു. ആവശ്യമായ പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!