പാലക്കാട് : ലോക മലമ്പനി ദിനാചരണത്തിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിലെ ഐ.പി.പി. ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ പാലക്കാട് ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ. വിദ്യ കെ.ആര്‍. നിര്‍വഹിച്ചു. ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. പി.കെ.ജയശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. സി.ഹരിദാസന്‍ , ജില്ലാ നഴ്സിംഗ് ഓഫീസര്‍ കെ.രാധാമണി , ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ പി.ബൈജു കുമാര്‍ , കെ.ഹരിപ്രകാശ് , ജില്ലാ ലാബ് ഓഫീസര്‍ ഇന്‍ചാര്‍ജ് ഇബുനിസ കല്‍സം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. പ്രമോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ.ആര്‍.ദാമോദരന്‍ സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ ഇന്‍ചാര്‍ജ് സി. ആല്‍ജോ ചെറിയാന്‍ നന്ദിയും രേഖപ്പെടുത്തി. മലമ്പനി ദിനാചരണത്തോട് അനുബന്ധിച്ച് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസറുമായ ഡോ. ഗീതു മരിയ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ്സും, ഡി.വി.സി. യൂണി റ്റിന്റെ നേതൃത്വത്തില്‍ മലമ്പനി പ്രതിരോധ നിയന്ത്രണ പ്രവത്തനങ്ങളുടെ ഒരു എക്സി ബിഷനും നടത്തി. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ‘കൂടുതല്‍ നീതിയുക്തായ ലോകത്തിനായി മലമ്പനിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്താം’ എന്നതാണ്. ഉദ്ഘാടനത്തിലും ക്ലാസിലും ആശാവര്‍ക്കര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം, ജില്ലാ വെക്റ്റര്‍ യൂണിറ്റ് എന്നിവയുടെ സംയു ക്താഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിക്കപ്പെട്ടത്.