പാലക്കാട് : ജില്ലയില്‍ വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളു ടെ വിതരണം രാവിലെ 10 മുതല്‍ നടന്നു. പോളിങ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് നിശ്ചയിച്ചി ട്ടുള്ള വിതരണ കേന്ദ്രങ്ങളിലെത്തി പോസ്റ്റിങ് ഓര്‍ഡര്‍ കൈപറ്റി. പ്രിസൈഡിങ് ഓഫീ സറും മറ്റ് പോളിങ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇ.വി.എമ്മും ഇലക്ഷന്‍ ശേഖരിക്കുകയും പരിശോധിക്കുകയും എല്ലാം കൈപ്പറ്റിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രി സൈഡിങ് ഓഫീസര്‍ക്ക് മാത്രമാണ് ഇ.വി.എം കൈമാറുക. വിതരണ കേന്ദ്രത്തിലെ പ്രദര്‍ശന ബോര്‍ഡില്‍ നിന്നും റൂട്ട് ഓഫീസറെ സംബന്ധിച്ചും വാഹന നമ്പര്‍ സംബ ന്ധിച്ചും വിവരം ലഭിക്കും. തുടര്‍ന്ന് റൂട്ട് ഓഫീസറോടൊപ്പം പോലീസ് സുരക്ഷയോടെ വാഹനത്തില്‍ പ്രീസൈഡിങ് ഓഫീസറും പോളിങ് ഉദ്യോഗസ്ഥരും അതത് ബൂത്തു കളിലേക്ക് പോകുകയും ബൂത്തുകളില്‍ പോളിങിനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തുകയും ചെയ്യും.
