കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും റിവര്‍ സ്ലൂയിസ് വഴി തൂതപ്പുഴയിലേക്ക് നാളെ രാവിലെ 10ന് വെള്ളം തുറന്നുവിടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറി യിച്ചു. പരതൂര്‍, തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന തൂത പുഴയില്‍ വേനല്‍ രൂക്ഷമായതോടെ ജലലഭ്യത കുറഞ്ഞിരു ന്നു. തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും തൂതപ്പുഴയിലേക്ക് വെള്ളം ലഭ്യമാക്കുന്ന തിനായി കേരള ജല അതോറിറ്റി, പി.എച്ച് ഡിവിഷന്‍ ഷൊര്‍ണൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി.
വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുടിവെള്ളക്ഷാമം പ്രതിരോധിക്കുന്നതിന് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ശുദ്ധജലവിതരണത്തിനുള്ള വെള്ളം സംഭരിച്ചുവെച്ചിട്ടു ണ്ട്. ജല അതോറിറ്റിയുടെ ആവശ്യാനുസരണം എട്ട് ദശലക്ഷം മീറ്റര്‍ വെള്ളമാണ് കുടി വെള്ളത്തിനായി കരുതിവെച്ചിട്ടുള്ളത്. കാഞ്ഞിരപ്പുഴയില്‍ അന്തരീക്ഷതാപനില നാ ല്‍പ്പത് ഡിഗ്രിയ്ക്കും മുകളിലേക്ക് ഉയരുകയും വേനല്‍മഴ ലഭിക്കാതാവുകയും ചെയ്ത തോടെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ഷികമേഖലയി ലേക്ക് ഇടതുകരകനാല്‍ വഴിയുള്ള ജലസേചനം ഇക്കഴിഞ്ഞ 13നും, വലതുകര കനാല്‍ വഴിയുള്ള ജലവിതരണം 15നുമായി നിര്‍ത്തിവെച്ചു.
ഇടതു-വലതുകര കനാല്‍വഴി കൃഷിക്കായി ഒന്നരമാസത്തോളമാണ് അണക്കെട്ടില്‍ നിന്നും വെള്ളം തുറന്ന് വിട്ടത്. വാലറ്റ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് തുടര്‍ച്ചയായാണ് ജലവിതരണം നടത്തിയത്. എന്നാല്‍ കുടിവെള്ളത്തിനായി വെള്ളം സംഭരിച്ചുവെക്കേണ്ടി വന്നതോടെ ഇത് നിര്‍ത്തിവെക്കുകയായിരുന്നു. ഇടതുകര കനാല്‍ 61.71 കിലോമീറ്ററിലും വലതുകര കനാല്‍ 9.36 കിലോമീറ്റര്‍ദൂരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.