മണ്ണാര്‍ക്കാട് : താലൂക്ക് ഗവ.ആശുപത്രിയില്‍ സുരക്ഷാജീവനക്കാരനും സന്ദര്‍ശകനും തമ്മില്‍ സംഘര്‍ഷം. മര്‍ദനമേറ്റതായി കാണിച്ച് ഇരുവിഭാഗം പൊലിസില്‍ പരാതി നല്‍കി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പ്രസവവാര്‍ഡിന് സമീപം സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന കെ.വിഘ്‌നേഷും കല്ലാംകുഴി സ്വദേശി മുഹമ്മദും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്. കുടുംബത്തോടൊപ്പമാണ് കല്ലാംകുഴി സ്വദേശി ആശുപത്രിയിലെത്തിയത്. എന്നാല്‍ സന്ദര്‍ശന സമയം കഴിഞ്ഞ തിനാല്‍ ഇവരെ വാര്‍ഡിലേക്ക് പ്രവേശിപ്പിച്ചില്ല. ഇതിനിടെ ഡോക്ടറുടെ റിപ്പോര്‍ട്ട് കാണിക്കാനെത്തിയ ആളെ കയറ്റി വിട്ടത് ഇവര്‍ ചോദ്യം ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ ക്കിടയാക്കിയത്. തുടര്‍ന്ന് മര്‍ദനമേറ്റതായി കാണിച്ച് സുരക്ഷാജീവനക്കാരനും സംഘ ര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്ന തന്നെ പിടിച്ചുതള്ളിയെന്ന് കാണിച്ച് കല്ലാംകുഴി സ്വദേശിയുടെ മകളും പൊലിസില്‍ പരാതി നല്‍കിയതായാണ് വിവരം.