മണ്ണാര്‍ക്കാട് : വെള്ളമില്ലാത്തതിനെ തുടര്‍ന്ന് തെങ്കര പഞ്ചായത്തില്‍ കൃഷി പ്രതിസ ന്ധിയിലേക്ക് നീങ്ങുന്നു. വാഴകൃഷി ഉണക്ക് ഭീഷണിയില്‍. ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയില്‍. പഞ്ചായത്തിലെ മേലാമുറി, ആന മൂളി, ചേറുംകുളം ചിറപ്പാടം, കോല്‍പ്പാടം, കൈതച്ചിറ, തത്തേങ്ങലം തുടങ്ങിയ പ്രദേശ ങ്ങളിലാണ് വാഴകൃഷിവ്യാപകമായുള്ളത്. ആനമൂളി ചെക്ഡാമിലേയും കാഞ്ഞിരപ്പുഴ അണക്കെട്ടിലേയും വെള്ളത്തെ ആശ്രയിച്ചാണ് കൃഷിനടത്തുന്നത്. വേനല്‍ കനത്ത തോടെ രണ്ട് മാസം മുന്നേ ആനമൂളി ചെക്ഡാമില്‍ ജലനിരപ്പ് പാടെ താഴ്ന്നിരുന്നു. ഡാം വറ്റിയതിനെ തുടര്‍ന്ന് ഈ ഭാഗത്ത് വാഴകൃഷിയില്‍ നാശം നേരിട്ടതായി പ്രദേശത്തെ കര്‍ഷകനായ ശിവരാമന്‍ പറഞ്ഞു.
ഒരാഴ്ച മുമ്പാണ് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും വലതുകര കനാല്‍വഴി തെങ്കര മേഖലയിലേക്കുള്ള ജലവിതരണം നിര്‍ത്തിയത്. വാഴ കായ്ച്ചുതുടങ്ങുന്ന സമയത്താണ് പൊടുന്നനെ വെള്ളമില്ലാതായത്. ഒരാഴ്ച കൂടി കനാല്‍വെള്ളം ലഭ്യമായിരുന്നെങ്കില്‍ ഏറെ ഉപകാരപ്രദമാകുമായിരുന്നുവെന്ന് കര്‍ഷകനായ പി.രാധാകൃഷ്ണന്‍ പറഞ്ഞു. ജല ദൗര്‍ലഭ്യം തെങ്ങ്, കമുക് കൃഷിയിയേയും ബാധിക്കുന്നുണ്ട്. രണ്ടാഴ്ചക്കാലത്തേക്ക് കൂടി കനാല്‍വഴി വെള്ളം ലഭിച്ചാലേ കൃഷിയ്ക്ക് രക്ഷയുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു. കൂടാതെ പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് ഉയരാനും സഹായകമാകും.
അതേസമയം വേനല്‍രൂക്ഷമായതിനാല്‍ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിട്ടുണ്ട്. ശുദ്ധജലവിതരണത്തിനുള്ള വെള്ളംമാത്രമാണ് അണക്കെട്ടില്‍ നിലവില്‍ സംഭരിച്ചുവെച്ചിട്ടുള്ളത്. അതിനാല്‍ തന്നെ കൃഷിക്കായി ഇനി ജലവിതരണം സാധ്യമാവില്ലെന്നാണ് അണക്കെട്ട് അധികൃതരുടെപക്ഷം. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ മറ്റുമാര്‍ഗങ്ങളില്ലാത്തതിനാല്‍ കര്‍ഷകര്‍ ധര്‍മ്മസങ്കടത്തിലാണ്. വേനല്‍മഴയുടെ കനിവ് കാത്തിരിക്കുകയാണ് തെങ്കരമേഖല യിലെ കര്‍ഷകര്‍.