തെങ്കര: രാഷ്ട്രീയ ഭീരുത്വത്തിന്റെ പേരാണ് കോണ്‍ഗ്രസ് അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി യെന്ന് വിളിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥയാണ് പൗരത്വ നിയമ ഭേദഗതി വിഷയ ത്തില്‍ നിലനില്‍ക്കുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. പാ ലക്കാട് ലോക്സഭാമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. വിജയരാഘവന്റെ തിരഞ്ഞെ ടുപ്പ് പ്രചാരണാര്‍ഥം പുഞ്ചക്കോട് നടന്ന തെങ്കര പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
ബി.ജെ.പി.യേയും ആര്‍.എസ്.എസിനേയും എതിര്‍ക്കുന്ന പ്രസ്ഥാനത്തിന് അത് തുറന്നു പറയാനുള്ള ധൈര്യം വേണം. വഴിയില്‍ ഉപേക്ഷിക്കാവുന്ന വെറുമൊരു കീറതുണിയാ ണ് കോണ്‍ഗ്രസിനും, ലീഗിനും സ്വന്തം പതാകകള്‍. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. യെ തോല്‍പ്പിച്ചാല്‍ മാത്രം പോര. ഡല്‍ഹിയില്‍ എത്തിയാല്‍ കാലുമാറുന്ന നേതാക്കള്‍ ക്കുപകരം ഉറച്ച നിലപാടുള്ള ഇടതു സ്ഥനാര്‍ഥികളെവിജയിപ്പിക്കുകയാണ് പ്രധാനമെ ന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
ഭാസ്‌കരന്‍ മുണ്ടക്കണ്ണി അധ്യക്ഷനായി. എല്‍.ഡി.എഫ്. നേതാക്കളായ പി. കെ. ശശി, യു.ടി. രാമകൃഷ്ണന്‍, ജോസ് ബേബി, എം. വിനോദ് കുമാര്‍, ടി.കെ. സുനില്‍, എം. ഉണ്ണീന്‍, പി. അലവി എന്നിവര്‍ സംസാരിച്ചു.