മണ്ണാര്‍ക്കാട്: റോഡരികിലെ കടയുടെ പിന്നില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ മട വാള്‍ മണ്ണാര്‍ക്കാട് പൊലിസ് കസ്്റ്റഡിയിലെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനുസമീപത്തുനിന്ന് നൂറ് മീറ്റര്‍ മാറിയുള്ള കടയുടെ കെട്ടിടത്തിന് പിന്‍വശത്തായാണ് പകുതിഭാഗം തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള മടവാള്‍ കണ്ടെത്തിയത്. കടയുടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ആയുധം കസ്്റ്റഡിയിലെടുക്കുകയായിരുന്നു. തെരഞ്ഞെ ടുപ്പു സമയമായതിനാല്‍ ആരോ കരുതികൂട്ടി ചെയ്തിട്ടുള്ളതാകാമെന്നാണ് പൊലി സിന്റെ നിഗമനം. അടിക്കാട് വെട്ടുന്നതിനുപയോഗിക്കുന്ന നീളമുള്ള മടവാളാണിത്. പ്രത്യക്ഷപരിശോധനയില്‍ സംശയിക്കത്തക്കതൊന്നും ആയുധത്തില്‍ കണ്ടെത്താനാ യിട്ടില്ലെന്നും പൊലിസ് പറഞ്ഞു. ആയുധം ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലിസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!