മണ്ണാര്‍ക്കാട്: ഈസ്റ്റ് കൊമ്പം അന്‍സാറുല്‍ ഇസ്ലാം മദ്‌റസ വിപുലീകരണാര്‍ത്ഥം അന്‍ സാറുല്‍ ഇസ്ലാം സംഘത്തിന് കീഴില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനവും ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തില്‍ പ്രവേശനോത്സവ വും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഖുതുബാഅ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നിര്‍വ്വഹിച്ചു. അന്‍സാറുല്‍ ഇസ്ലാം സംഘം ജനറല്‍ സെക്രട്ടറി കെ.ഹസ്സന്‍ മാസ്റ്റര്‍ അധ്യക്ഷനായി. അഡ്വ.നാസര്‍ കൊമ്പത്ത്, സദര്‍ മുഅല്ലിം കെ.റബീഹ് അന്‍വരി, സി.ടി.ഹംസ, കെ.ഉബൈദുള്ള അന്‍വരി, പി.വീരാന്‍ മുസ്ലിയാര്‍, ടി.മുഹമ്മദ് ബിലാല്‍ കമാലി, പി.ടി. റസാഖ്, കെ.മുഹമ്മദ്, സി.ടി.ഉമ്മര്‍, എ.സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു. സമസ്ത പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും കലാ സാഹിത്യ മത്സരങ്ങളിലെ പ്രതിഭകളെയും ചടങ്ങില്‍ അനുമോദിച്ചു. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണം, പായസ വിതരണം എന്നിവയും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!