അലനല്ലൂര്‍: മാനസിക പ്രയാസം നേരിടുന്നവര്‍ക്ക് വീടുകളിലെത്തി പരിചരണം നല്‍കു ന്ന പ്രത്യേക ഹോംകെയര്‍ പദ്ധതിക്ക് തുടക്കമിട്ട് എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റി. നിലവില്‍ മാനസിക രോഗികള്‍ക്ക് ക്ലിനിക്കിലെത്തി ഡോക്ടറെ നേരില്‍ കണ്ട് മരുന്ന് നല്‍കുകയാണ് ചെയ്യുന്നത്. ഹോംകെയര്‍ സംവിധാനം വഴി പരിചരണം മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. സൈക്കോളജിസ്റ്റ് ഒ.പി, മാനസിക രോഗികള്‍ ക്കുള്ള പ്രത്യേക ഡേകെയര്‍ തുടങ്ങിയവയെ കുറിച്ചും ആലോചിക്കുന്നതായി സൊ സൈറ്റി ഭാരവാഹികള്‍ പറഞ്ഞു. കണ്‍സോര്‍ഷ്യം ഓഫ് പാലിയേറ്റിവ് ഇനിഷ്യേറ്റിവ് ഇന്‍ പാലക്കാട് ജില്ലാ ട്രഷറര്‍ റഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ക്ലിനിക്ക് ചെയര്‍മാന്‍ പി.ജസീര്‍ അധ്യക്ഷനായി. കെവിവിഇഎസ് വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി മുഫിന ഏനു ഹോംകെയര്‍ യൂണിറ്റ് വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. കെ.പി.ഉബൈദ്, കെ.സ്വാനി, വി.എം.അന്‍ഷാദ്, എന്‍.റഷീദ്, വി.പി.സുധീര്‍, പി.ഷഹീര്‍, സി.ആമിന, പാലിയേറ്റിവ് കെയര്‍ നഴ്‌സുമാരായ ഫാത്തിമത്ത് സുഹ്‌റ, റിസ്ഫാന ബാനു, ഇന്ദിര, ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ഭാരവാഹി അലി പടിഞ്ഞാറുള്ള തുടങ്ങിയവര്‍ സംസാരിച്ചു.