മണ്ണാര്‍ക്കാട് : തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ വിതരണ – സ്വീകരണ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കുന്ന കമ്മീഷനിംഗിന് പാലക്കാട് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലയിലെ 2110 പോളിംഗ് ബൂത്തുകളിലേ ക്കും വോട്ടിംഗ് മെഷീനുകള്‍ സജ്ജീകരിച്ചു വരികയാണ്. പാലക്കാട്, ആലത്തൂര്‍ ലോ ക്സഭാ മണ്ഡലങ്ങളിലേക്കും പൊന്നാനി ലോക്സഭാമണ്ഡലത്തില്‍ ഉള്‍പ്പെട്ട തൃത്താലയിലേ ക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. മത്സരിക്കുന്ന സ്ഥാനാ ര്‍ത്ഥികളുടെ പട്ടികയിലെ ക്രമമനുസരിച്ച് ബാലറ്റ് പേപ്പറില്‍ പേര്, ഫോട്ടോ, ചിഹ്നം, വി.വി.പാറ്റ് യന്ത്രങ്ങളില്‍ പേരും ചിഹ്നവും അപ്ലോഡ് ചെയ്യുന്ന പ്രവൃത്തിയാണ് കമ്മീഷ നിംഗിന്റെ ഭാഗമായി നടക്കുക. വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നി വരുടെ മേല്‍നോട്ടത്തിലും സ്ഥാനാര്‍ത്ഥി പ്രതിനിധികളുടെ സാന്നിധ്യത്തിലുമാണ് പ്രത്യേകം നിയുക്തരായ ഉദ്യോഗസ്ഥര്‍ കമ്മീഷനിംഗ് നടത്തുന്നത്. ഇതിന്റെ ഭാഗമായി മണ്ഡലങ്ങളില്‍ ആയിരം വോട്ട് വീതം മോക്ക് വോട്ട് ചെയ്ത് യന്ത്രങ്ങളുടെ സുതാര്യത ഉറപ്പുവരുത്തും. ഇപ്രകാരം കമ്മീഷനിംഗ് പൂര്‍ത്തിയാക്കിയ വോട്ടിംഗ് യന്ത്രങ്ങള്‍ അതാത് മണ്ഡലങ്ങളുടെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. ഇവ ഏപ്രില്‍ 25ന് പുറത്തെടു ത്ത് അതാത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. കമ്മിഷനിംഗ് ഇന്ന് അര്‍ദ്ധ രാത്രിയോടെ അവസാനിക്കും.