കോട്ടോപ്പാടം :വടശ്ശേരിപ്പുറത്ത് സ്വകാര്യപറമ്പിലെ അടിക്കാടിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. നാലേക്കറോളം വരുന്ന പറമ്പിലെ ഒരു ഏക്കറോളം വരുന്ന ഭാഗത്തെ അടിക്കാടിനാണ് ശക്തമായതീയുണ്ടായത്. സമീപത്തെ കോഴിഫാമിലേക്കും ഏതുനിമിഷവും തീയെത്തുമെന്നനിലയിലുമായിരുന്നു. വിവ രമറിയിച്ചപ്രകാരം അഗ്നിരക്ഷാസേനയെത്തി വാഹനത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്ത തീകെടുത്തുകയായിരുന്നു. പറമ്പിന് സമീപം വീടുകളും ഉണ്ടായിരുന്നു. കാറ്റ് ശക്തമല്ലാത്തിനാല്‍ അപകടം ഒഴിവായി. കാര്യമായനാശനഷ്ടങ്ങളോ ആളപായമോ യില്ല. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, സേന അംഗങ്ങളായ ടി.ടി.സന്ദീപ്, വി.സുരേഷ്‌കുമാര്‍, വി.സുജീഷ്, എന്‍.അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാ ണ് തീയണച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!