ഷോളയൂര്‍ : ആനക്കട്ടി പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. ഷോളയൂര്‍, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ 11 കടകളാണ് പരിശോധിച്ചത്.ഇതില്‍ വൃത്തിഹീനമായ സാഹചര്യ ത്തില്‍ പ്രവര്‍ത്തിച്ച രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും ഒരു പലചരക്കുകട അടപ്പിച്ചതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പുകവലി പാടില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാ ത്തതിന് പിഴയും ഈടാക്കി. കാലാവധി രേഖപ്പെടുത്താത്ത ഭക്ഷ്യസാധനങ്ങള്‍ വ്യാപക മായി വിതരണം ചെയ്യുന്നതായും കണ്ടെത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളി സ്വാമിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷേര്‍ലി, ജി.ഗോപകുമാര്‍, നീതു, എസ്.രവി, ഉമ, ആതിര എന്നിവര്‍ പങ്കെടുത്തു.