മണ്ണാര്‍ക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. വിജയ രാഘവന്‍ ഇന്നലെ മണ്ണാര്‍ക്കാടിന്റെ വിവിധ മേഖലകളില്‍ പര്യടനം നടത്തി.
അലനല്ലൂര്‍ പഞ്ചായത്തിലെ കണ്ണംകുണ്ടില്‍ നിന്നാണ് പര്യടം തുടങ്ങിയത്. ചുണ്ടോ ട്ടുകുന്ന്, കാപ്പുപറമ്പ്, പൊന്‍പാറ, കുഞ്ഞുകുളം, യത്തീംഖാന, നല്ലൂര്‍പ്പുള്ളി, കൂമന്‍ചിറ, പെരിമ്പടാരി എന്നിവടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി. തുടര്‍ന്ന് കച്ചേരിപ്പറമ്പ്, വടശ്ശേരിപ്പുറം, ആര്യമ്പാവ്, കുണ്ട്ലക്കാട്, കോട്ടോപ്പാടം, താഴെ അരിയൂര്‍, സൗത്ത് പള്ളിക്കുന്ന്, പയ്യനെടം, നെച്ചുള്ളി, പോത്തോഴിക്കാവ്, ഞെട്ടരക്കടവ്, കാഞ്ഞിരം, നായാടിക്കുന്ന്, കൊടുവാളിക്കുണ്ട്, ആണ്ടിപ്പാടം, അരയങ്ങോട്, തത്തേങ്ങലം, മണലടി, പുഞ്ചക്കോട്, കോല്‍പ്പാടം, കുന്നത്ത്കളംപറമ്പ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം തെങ്കര ആനമൂളിയില്‍ റോഡ്‌ഷോയായി പര്യടനം സമാപിച്ചു. എല്‍.ഡി.എഫ്. നേതാക്കളായ പി.കെ. ശശി, എ.കെ. അബ്ദുള്‍അസീസ്, യു.ടി. രാമകൃഷ്ണന്‍, എം. വിനോ ദ്കുമാര്‍, കെ.എ. സുദര്‍ശനകുമാര്‍, എം. ജയകൃഷ്ണന്‍, ജോസ്‌ജോസഫ്, കെ. ഷൗക്കത്ത് അലി, സുരേഷ് കൈതച്ചിറ എന്നിവരും അനുഗമിച്ചു.