മണ്ണാര്‍ക്കാട്: മണ്ണാങ്കട്ടയും കരിയിലയും പോലെ പരസ്പരം രക്ഷിക്കുന്നവരാണ് കോണ്‍ ഗ്രസും ബി.ജെ.പി.യുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. എന്നാല്‍ പെരുമഴയും കൊടുങ്കാറ്റും ഒരുമിച്ചുവന്നാലുള്ള ഇവരുടെ അവസ്ഥയാണ് ഏപ്രില്‍ 26ന് സംഭവിക്കുക. കോണ്‍ഗ്രസ് എന്ന മണ്ണാങ്കട്ട അലിഞ്ഞുംപോകും. ബി.ജെ.പി. എന്ന കരിയില പറന്നുപോകും. കാഞ്ഞിരപ്പുഴ എല്‍.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയു ടെ നേതൃത്വത്തില്‍ ചിറക്കല്‍പ്പടിയില്‍ നടന്ന തെരഞ്ഞെടുപ്പുറാലി ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. കൊടുങ്കാറ്റും പേമാരിയുമാണ് വരാന്‍ പോകുന്നത്. ഇതില്‍ ശരിയുടെ പക്ഷമായ എല്‍.ഡി.എഫ് വിജയിക്കും. കോണ്‍ഗ്രസും ബി.ജെ.പി.യും കാണിച്ചുകൂട്ടുന്ന വേലത്തരങ്ങളെല്ലാം എല്ലാവരും കാണുകയും മനസിലാക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ ജനങ്ങള്‍ തള്ളികളയണം. ജയിക്കേണ്ടത് ആരെന്നും തോല്‍പ്പി ക്കേണ്ടത് ആരെയാണെന്നും തീരുമാനിക്കേണ്ട സമയമായി. വിശ്രമിക്കാന്‍ നേരമില്ല. എല്‍.ഡി.എഫ്. പാവങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇനിയുള്ള പോരാട്ടവും അവര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞിരപ്പുഴ സി.പി.എം. ലോക്കല്‍ സെക്രട്ടറി അരുണ്‍ ഓലിക്കല്‍ അധ്യക്ഷനായി. എല്‍.ഡി.എഫ്. നേതാക്കളായ കെ.പി. സുരേഷ് രാജ്, മണികണ്ഠന്‍ പൊറ്റശ്ശേരി, കെ. ശാന്തകുമാരി എം.എല്‍.എ., കെ. പ്രവീണ്‍, അഡ്വ. ജോസ് ജോസഫ്, റസാഖ് മൗലവി, കെ.വി. അമീര്‍, ചിന്നക്കുട്ടന്‍, സതീ രാമരാജന്‍ എന്നിവര്‍ സംസാരിച്ചു.