ജനങ്ങള്‍ക്ക് നികുതിബാധ്യത വരുത്തിയത് മുന്‍ഭരണസമിതിയെന്ന് ആരോപണം
മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില ഇടതുകൗ ണ്‍സിലര്‍മാര്‍ നഗരസഭയിലെ വീടുകള്‍ തോറും കയറിയിറങ്ങി വസ്തുനികുതി പരിഷ് കരണം സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തുന്നുവെന്ന് നഗരസഭ യു.ഡി.എഫ്. ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വസ്തുനികുതി പരിഷ്‌കര ണം തെരഞ്ഞെടുപ്പ് പ്രചരണആയുധമാക്കുകയാണ്. ജനങ്ങള്‍ക്ക് നികുതി ബാധ്യത വരു ത്തിയത് മുന്‍ഭരണസമിതിയാണെന്ന വസ്തുത മറച്ചുവെച്ചാണ് കുപ്രചരണം. വസ്തുനികു തി പരിഷ്‌കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അന്നത്തെ ഭരണസമിതിക്ക് കഴിഞ്ഞില്ല. അന്തിമവിജ്ഞാപനവും ഇറക്കിയില്ല. നിലവിലെ ഭരണസമിതി അധികാ രത്തില്‍ വന്നതിന് ശേഷമാണ് ജീവനക്കാരെ നിയോഗിച്ച് വീടുകള്‍ പരിശോധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ജനങ്ങളുടെ നികുതി ബാധ്യത കുറക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. ഇതി ന്റെ ഭാഗമായി 2016 മുതല്‍ അഞ്ചുവര്‍ഷത്തെ നികുതി ഒഴിവാക്കുന്നതിനും മൂന്നു വര്‍ഷത്തെ കുടിശ്ശിക മാത്രം പിരിച്ചെടുക്കുന്നതിനും വേണ്ടി കൗണ്‍സില്‍യോഗ തീരു മാനപ്രകാരം സര്‍ക്കാരിലേക്ക് കത്ത് അയച്ചിരുന്നു. ഇത് റദ്ദ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവ് നല്‍കുകയാണ് ചെയ്തത്. തുടര്‍ന്ന് ചെയര്‍മാന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി പ്രതി നിധികളായ കൗണ്‍സിലര്‍മാര്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ നേരില്‍കണ്ട് വിഷയം ചര്‍ച്ച ചെയ്തെങ്കിലും നടപടിയുണ്ടായില്ല. കെ. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നടപ്പാ ക്കിയതോടെ തവണകളായി നികുതി സ്വീകരിക്കാനുള്ള അവസരംകൂടി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന വസ്തുനികുതി ഇളവ് നടപ്പാകണമെങ്കില്‍ സര്‍ക്കാര്‍ അനുമതി അത്യാന്താപേക്ഷിതമാണ്. ഇത് നേടിയെടുക്കുകയെന്നതാണ് നഗരസഭയുടെ മുമ്പിലുള്ള വലിയലക്ഷ്യം.നിയമപരമായി ജനങ്ങളെ സഹായിക്കാന്‍ കഴിയുമോ എന്ന തും പരിശോധിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനത്തില്‍ നഗരസഭയ്ക്ക് ലഭി ക്കേണ്ടിയിരുന്ന ഒരു കോടിയോളം രൂപയുടെ ബില്ലുകള്‍ തടഞ്ഞുവെച്ചത് നഗരസഭയി ല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വേത നകുടിശ്ശികയാണ് ഇതില്‍ പ്രധാനമായുള്ള ഉള്ളതെന്നും ഭരണസമിതി അംഗങ്ങള്‍ പറ ഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, ഷഫീക് റഹ്മാന്‍, മാസിത സത്താര്‍, കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, യൂസഫ് ഹാജി, രാധാകൃഷ്ണന്‍, സുഹറ, ഉഷ, ഷറഫുന്നിസ എന്നിവര്‍ പങ്കെടുത്തു.