പാലക്കാട് : പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ നിയോഗിച്ചിട്ടു ള്ള എസ്.എസ്.ടി( സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് ടീം )സ്‌ക്വാഡുകളുടെയും പൊലിസ് സ്‌ക്വാ ഡുകളുടെയും സംയുക്ത പരിശോധനയില്‍ വേലന്താവളം ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് ചാവടിയില്‍ നിന്നും സ്‌കൂട്ടറില്‍ കൊണ്ടുവരികയായിരുന്ന ആറ് ലക്ഷം രൂപ കണ്ടെ ത്തി തുടര്‍നടപടികള്‍ക്കായി കൊഴിഞ്ഞാമ്പാറ പൊലിസിന് കൈമാറിയതായി വേല ന്താവളം ചെക്ക് പോസ്റ്റ് എസ്.എസ്.ടി സ്‌ക്വാഡിന്റെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റും ചിറ്റൂര്‍ ഭൂരേഖ തഹസില്‍ദാരുമായ ശരവണന്‍ അറിയിച്ചു.മതിയായ രേഖകള്‍ ഇല്ലാതെ നിയമാനുസൃതം കയ്യില്‍ വെക്കാവുന്നതില്‍ കൂടുതല്‍ തുക കൈവശം വെച്ച സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.