അലനല്ലൂര്‍ : എടത്തനാട്ടുകര ആദ്ധ്യാത്മിക വിജ്ഞാന വേദിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന ആദ്ധ്യാത്മിക വിജ്ഞാനസത്രം ചളവ ആനന്ദഭവനത്തില്‍ നടന്നു. ആത്മീയ വിജ്ഞാനമേഖലയില്‍ അറവ് വര്‍ധിപ്പിക്കുക, നേര്‍ദിശാവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിജ്ഞാനസത്രം സംഘടിപ്പിച്ചത്. രാവിലെ ഉപനിഷത്ത് പാരായ ണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് സച്ചിദാനന്ദം എന്ന വിഭാഗ ത്തില്‍ ആത്മീയതയും വേദാന്തവും എന്ന വിഷയത്തിലും പ്രസാദമംഗളം വിഭാഗത്തില്‍ ആത്മീയതയും ആചാരഅനുഷ്ഠാനങ്ങളും എന്ന വിഷയത്തിലും പ്രഭാഷണവും ചര്‍ച്ച യും നടന്നു. ആചാര്യന്‍മാരായ പനച്ചിക്കുത്ത് ഗോപാലകൃഷ്ണന്‍, പാലക്കാഴി ശ്രീനാരായ ണ ഗുരുകുലം ബ്രഹ്മചാരി ചന്ദ്രന്‍, ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ കൃഷ്ണകുമാര്‍ ചെമ്മാണിയോട്, ഗോപകുമാര്‍ കൈനിശ്ശേരി എന്നിവര്‍ പ്രഭാഷണം നടത്തി. സത്യന്‍ കൈനിശ്ശേരി, എം.പത്മനാഭന്‍, ഗോവിന്ദന്‍ മാസ്റ്റര്‍, ദേവകി ടീച്ചര്‍, സുമതി, കെ.രാമ ചന്ദ്രന്‍, കെ.സത്യപാലന്‍, ദേവകി മുരുക്കട, കെ.നാരായണന്‍, അച്ചുതന്‍ മാസ്റ്റര്‍ പനച്ചി ക്കുത്ത്, പി.ശ്രീധരന്‍, അയ്യപ്പന്‍ പൂജാലയം, എ.രവീന്ദ്രന്‍, ചന്ദ്രന്‍ മാസ്റ്റര്‍, രവീന്ദ്രനാഥ തിരുമേനി, രേഖ, സൗദാമിനി, ശിവശങ്കരന്‍ മാസ്റ്റര്‍, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!