മണ്ണാര്‍ക്കാട് : വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികള്‍ക്ക് തീപിടിച്ച തുള്‍പ്പടെ വിഷുദിനത്തില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ മൂന്നിടങ്ങളിലുണ്ടായ അഗ്നിബാധ അഗ്നിരക്ഷാസേന അണച്ചു. ആളപായമില്ല. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാ ക്കുന്നു.
കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പിലാണ് മര ഉരുപ്പടികള്‍ക്ക് തീപിടിച്ച് നാശ നഷ്ടമുണ്ടായത്. ഞായറാഴ്ച രാവിലെ 8.50നായിരുന്നു സംഭവം. അബ്ബാസ് ഹാജി എന്നയാളു ടെ വീട്ടുവളപ്പിലായിരുന്നു മരഉരുപ്പടികള്‍ വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്നത്. പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് തീപ്പൊരി വീണതാണ് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഏകദേശം 50,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വൈകിട്ട് നാലര യോടെ താഴേക്കോട് പഞ്ചായത്തിലെ കൊമ്പാക്കലില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിന് തീപിടിച്ചതും നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന കെടുത്തി. നറുക്കോ ട്ടില്‍ മുഹമ്മദ് എന്നയാളുടെ ഏകദേശം അരയേക്കര്‍ വരുന്ന പറമ്പിലെ അടിക്കാടിനാ ണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. കാര്യമായ നാശനഷ്ടവുമില്ല.
രാത്രി എട്ടുമണിയോടെ അട്ടപ്പാടി ചുരം മൂന്നാം വളവില്‍ പാതയോരത്ത് അടിക്കാടിന് തീപടര്‍ന്നു. വനംവകുപ്പിന്റെ കീഴിലുള്ള സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. സേന വാഹനത്തില്‍ നിന്നും വെള്ളം അടിച്ച് തീയണയച്ചു. യാത്രക്കാര്‍ ഉപേക്ഷിച്ച അണയാ ത്ത സിഗരറ്റ് കുറ്റിയില്‍ നിന്നാകാം തീപടര്‍ന്നതെന്ന് കരുതുന്നു. വിവരമറിഞ്ഞ് മണ്ണാര്‍ ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ സ്ഥലത്തെത്തിയിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ഇന്‍ചാര്‍ജ്ജ് പി.നിയാസുദ്ദീന്‍, സേന അംഗങ്ങളായ ടി.ടി.സന്ദീപ്, ടിജോ തോമസ്, ഷോബിന്‍ദാസ്, അന്‍സല്‍ ബാബു, എം.എസ്.ഷബീര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
