മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ അക്കിപ്പാടത്ത് തെങ്ങിന് തീപിടിച്ചു. വിവരമറിയിച്ച പ്ര കാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഹംസ മാസ്റ്റര്‍ എന്നയാളുടെ പുരയിടത്തിലെ 15 മീറ്റര്‍ ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. സമീപത്തുള്ള 33 കെവി വൈദ്യുതി
ലൈനിലേക്ക് തെങ്ങിന്റെ പട്ട ഒടിഞ്ഞ് ചായ്ഞ്ഞതാണ് അഗ്നിബാധയ്ക്ക് ഇടയാക്കി യതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഫീഡര്‍ ഓഫാക്കിയ ശേഷം സേന വാഹനത്തിലെ പമ്പ് പ്രവര്‍ത്തിപ്പിച്ച് വെള്ളം അടിച്ച് തീകെടുത്തുകയായിരുന്നു. തെങ്ങിന്റെ പട്ടകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വെട്ടിമാറ്റണമെന്ന് നിര്‍ദേശവും ഉടമയ്ക്ക് നല്‍കിയതായി അഗ്നി രക്ഷാസേന അറിയിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, സേന അംഗങ്ങളായ വി.നിഷാദ്, എം.എസ്.ഷോബിന്‍ദാസ്, എന്‍.അനില്‍കുമാര്‍, ടി.ടി.സന്ദീപ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!