മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയില്‍ വീണ്ടും ചൂട് 45 ഡിഗ്രിയിലെത്തി. ജില്ലയിലെ റെ ക്കോര്‍ഡ് ചൂടാണ് ബുധനാഴ്ച മലയോരഗ്രാമത്തില്‍ അനുഭവപ്പെട്ടത്.ജലസേചന വകുപ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനിലെ കണക്ക് പ്രകാരമാണ് തിങ്കളാഴ്ച ഉച്ചതിരി ഞ്ഞ് 3.30ന് 45 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. കുറഞ്ഞത് 38 ഡിഗ്രി യും. കഴിഞ്ഞ ദിവസം 45.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പ്രദേശത്ത് ശരാശരി 40 ഡിഗ്രി ചൂട് അനുഭവപ്പെടുന്നുണ്ട്. അണക്കെട്ടിനോട് ചേര്‍ന്നു മൂന്നുഭാഗവും മലയാണ്. ഇവിടെയുള്ള മരങ്ങളാകട്ടെ ഇല പൊഴിഞ്ഞ് നില്‍ക്കുകയാണ്. പുറമെ പാറകളുള്ളതാണ് ചൂടിന്റെ തോത് വര്‍ധിപ്പി ക്കുന്നതെന്ന് പറയുന്നു. രാവിലെ 10ന് ശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. മുന്‍വര്‍ഷം വേനലില്‍ കുറച്ച് മഴ ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ അതുമുണ്ടായില്ല. അതേസമയം പ്രദേശത്ത് ക്രമാതീതമായ ചൂട് അനുഭവപ്പെടുന്നത് ജനങ്ങള്‍ക്ക് ദുരിതമാ ന്നു.