മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിന് കീഴില്‍ 2023-24 സാമ്പത്തിക വര്‍ഷ ത്തില്‍ പൂര്‍ത്തീകരിച്ച വിവിധ പ്രവൃത്തികള്‍ക്കുള്ള ബില്‍ തുക ലഭിച്ചില്ലെന്ന ആക്ഷേ പവുമായി കരാറുകാര്‍ രംഗത്ത്. പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ഗവ.കോ ണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നല്‍കി. വിവിധ വാര്‍ഡുകളില്‍ റോഡ് ടാറിങ്, കോണ്‍ക്രീറ്റ് എന്നീ പ്രവൃത്തികള്‍ നടത്തിയ കരാറുകാരാണ് ഇന്ന് പരാതിയുമായി ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ എത്തിയത്. ബില്ല് കൃത്യസമയത്ത് പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ പണം ലഭിച്ചിട്ടില്ലെന്നാ ണ് കരാറുകാര്‍ പറയുന്നത്. മുപ്പതോളം കരാറുകാര്‍ക്ക് ഒന്നര കോടിയോളം രൂപ ലഭി ക്കാനുണ്ടെന്നാണ് പറയുന്നത്. ബില്‍തുക ലഭിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധിയാ ണ് നേരിടുന്നത്. ഈ മാസം 15-ാം തിയതി തുക നല്‍കാമെന്ന ഉറപ്പ് അധികൃതരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതില്‍ മാറ്റമുണ്ടായാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേ തൃത്വം നല്‍കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. ഭാരവാഹികളായ എ.കെ. വീരാന്‍കുട്ടി, മണ്ണില്‍ ബാബു, കെ.ബാവ, ആലടി ഹംസ, എം.ജമാല്‍, കെ.കെ.എച്ച്. ജംഷാദ്, കെ.കെ.എച്ച് ഹസ്സന്‍, പി.നിഷാദ്, എ.അബ്ദുറസാക്, പി.കുഞ്ഞലവി, അബ്ദുല്‍ സമദ്, അബ്ദുറഹ്മാന്‍, യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!