മണ്ണാര്‍ക്കാട് : തച്ചമ്പാറ പഞ്ചായത്തിലെ ചീനിക്കപ്പാറയില്‍ വീട്ടമ്മയെ ആക്രമിച്ച വന്യ ജീവിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. സമീപം നിരീക്ഷണ കാമറയും വെ ച്ചു. ഞായാറാഴ്ച രാത്രി 11.30നാണ് പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ നടപടിയുണ്ടായത്. ചെട്ടിപ്പറമ്പില്‍ വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സാന്റി (30)യെ ഞായറാഴ്ച പകല്‍ രണ്ട് മണിയോടെ വീടിന് പുറത്തുവച്ചാണ് വന്യജീവി ആക്രമിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോറലേല്‍ക്കുകയും ആശുപത്രിയി ല്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 17നും വീട്ടമ്മയെ വന്യജീവി ആ ക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. വന്യജീവി ആക്രമണം തുടരുന്നതില്‍ പ്രദേശവാസിക ള്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാണ്. തുടര്‍ന്നാണ് വനപാലകരും ദ്രുതപ്രതികരണ സേനയും തിരച്ചില്‍ നടത്തുകയും പിന്നീട് വന്യജീവിയെത്തിയ വീടിന്റെ പിന്‍വശ ത്തായി കൂട് സ്ഥാപിക്കുകയും ചെയ്തത്. ഇത് ചെറിയ കൂടാണെന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ആക്രമണം നേരിട്ട വ്യക്തിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാന ത്തിലാണ് കൂട് സ്ഥാപിച്ചതെന്നും ചെറിയ പുലിയടക്കം കുടുങ്ങാന്‍ കൂട് പര്യാപ്തമാണെ ന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു.ഇന്നലയെും വനപാലകര്‍ പ്രദേശത്ത് പരിശോ ധന നടത്തിയിരുന്നു. ഇന്ന് കാമറയിലെ ദൃശ്യങ്ങളും പരിശോധിക്കും. അതേ സമയം തുടര്‍ച്ചയായുള്ള വന്യജീവിയുടെ ആക്രമണത്തില്‍ വീട്ടുകാര്‍ ഭയപ്പാടിലാണ്. മൂന്ന് കുട്ടികളടക്കം ഏഴു പേരാണ് വീട്ടിലുള്ളത്. പകല്‍ സമയങ്ങളില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടാനാവുന്നില്ല. റോഡിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന വീടിന്റെ ഇരുവശങ്ങളിലും തോട്ടങ്ങളാണ്.വീടിന് പിന്നില്‍ തൊട്ടുടുത്ത് തന്നെ വലിയ പാറയു മുണ്ട്. ഒരു ഇലയനക്കം പോലും ഇപ്പോള്‍ ചെട്ടിപ്പറമ്പില്‍ വീടിന്റെ സമാധാനം കെടു ത്തുകയാണ്. കഴിഞ്ഞ ദിവസം കെ.ശാന്തകുമാരി എം.എല്‍.എയും മറ്റു ജനപ്രതിനിധി കളും സ്ഥലത്തെത്തിയിരുന്നു.