മണ്ണാര്‍ക്കാട് : റവന്യൂ വകുപ്പിന്റെ സമൂഹ മാധ്യമ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇന്ഫ ര്‍മേഷന്‍ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് സൈബര്‍ ഡോമിലും സംസ്ഥാന ഐ ടി മിഷ നിലും റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പരാതി നല്കി. ഇന്നലെ ഉച്ചയോടെ റവന്യൂ ഇന്‍ ഫര്‍മേഷന്‍ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനായി അധികൃതര്‍ക്ക് പരാതി നല് കി. റവന്യൂ വകുപ്പിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടായ റവന്യു ഇന്ഫ ര്‍മേഷന്‍ ബ്യൂറോയുടെ പേരില്‍ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ ഇന്‍ഫര്‍മേഷ ന് ബ്യൂറോ അറിയിച്ചു.
