പാലക്കാട് : കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഡിറ്റ് അഞ്ചു മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാ യി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രില്‍ 10നകം അപേക്ഷിക്കാം. പൈത്തണ്‍, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാ മിംഗ് ഭാഷകളും ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിംഗ്, ഡെസ്‌ക് ടോപ്പ് പബ്ലി ഷിംഗ്, അനിമേഷന്‍, ഓഫീസ് ഓട്ടോമേഷന്‍, അക്കൌണ്ടിംഗ്, ഹാര്‍ഡ്വെയര്‍, നെറ്റ്വ ര്‍ക്കിംഗ്, റോബോട്ടിക്സ് തുടങ്ങി ഇരുപതോളം കോഴ്സുകളിലും,  വൈബ്രന്റ് ഐടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്, ഡിസൈന്‍ തിങ്കിംഗ്, ആഗ്മെന്റഡ്-വിര്‍ച്വല്‍ റിയാലിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സോഷ്യല്‍ മീഡിയ എത്തിക്സ്, പേഴ്സണാ ലിറ്റി ഡെവലപ്പ്മെന്റ് എന്നിവയിലുമാണ് പരിശീലനം.  വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സിഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്ര ങ്ങള്‍ വഴിയാണ് കുട്ടികള്‍ക്ക് രണ്ടു മാസത്തെ പരിശീലനം നല്‍കുന്നത്.  പരിശീലന ത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ടെക്സ്റ്റ് ബുക്കും സ്‌കൂള്‍ബാഗും സൗജന്യ മായി നല്‍കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.  രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ ക്കും www.cdit.org സന്ദര്‍ശിക്കുക.  മൊബൈല്‍/വാട്സാപ്പ് നമ്പര്‍: 9895889892.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!