മണ്ണാര്‍ക്കാട് : കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ മലയാള ഭാഷാ പഠന കോഴ്‌സായ പച്ചമലയാളം കോഴ്‌സിന്റെ പുതിയ ബാച്ച് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടി. മലയാളഭാഷ അനായാസം പ്രയോഗിക്കാന്‍ അവസരമൊരുക്കുക, മലയാളം പഠിക്കാനും പ്രയോഗിക്കാനുമുളള ക്ഷമതയുണ്ടാക്കുക, മലയാള ഭാഷപഠനത്തിലൂടെ വൈജ്ഞാനികസമ്പത്ത് വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ നടത്തുന്ന ആറുമാസത്തെ കോഴ്‌സാണ് പച്ചമലയാളം. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പച്ചമലയാളം അടിസ്ഥാന കോഴ്‌സിന് രജിസ്‌ട്രേഷന്‍ ഫീസ് 500, കോഴ്‌സ് ഫീസ് 3500 ഉള്‍പ്പടെ ആകെ 4000 രൂപയാണ്. പച്ചമലയാളം കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ഫീസ്, കോഴ്‌സ് ഫീസ് എന്നിവ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറുടെ തിരുവന്തപുരം എസ്. ബി.ഐ ശാസ്തമംഗലം ബ്രാഞ്ചിലുളള 38444973213 (IFSC CODE:SBIN0070023) എന്ന അക്കൗണ്ടില്‍ എസ് ബി ഐ ചെലാന്‍ മുഖാന്തിരവും ഓണ്‍ലൈനായും അടക്കാവുന്നതാണ്. www.literacy missionkerala.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. അപേക്ഷിച്ചതിന്റെ ഹാര്‍ഡ് കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ യും പകര്‍പ്പ് എന്നിവ സഹിതം പാലക്കാട് ജില്ലാ പഞ്ചായത്തിലുളള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ഏപ്രില്‍ 30 നകം ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 0491 2505179.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!