അലനല്ലൂര്‍ : വിഭജനത്തിന്റെ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.വിജയരാഘവന്റെ നേതൃത്വത്തില്‍ അലനല്ലൂരില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ആശുപത്രിപ്പടിയില്‍ നിന്നും ആ രംഭിച്ച മാര്‍ച്ച് സ്‌കൂള്‍പ്പടിയില്‍ സമാപിച്ചു. കോണ്‍ഗ്രസ് നരേന്ദ്രമോദിയെ വെള്ള പൂശൂ കയാണെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ തകരണമെന്നതലല്ലാതെ ബിജെപി ഭരണം ഇല്ലാതാകണമെന്ന രാഷ്ട്രീയം കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശി, സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍, സി.പി.എം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍, സി.പി.ഐ. മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി എ.കെ.അബ്ദുള്‍ അസീസ്, മറ്റുനേതാക്ക ളായ കെ.എ. സുദര്‍ശകുമാര്‍, അബ്ദുല്‍ റഫീഖ്, കെ.രവികുമാര്‍, എം.വിനോദ്കുമാര്‍, എം.ജയകൃഷ്ണന്‍, പി.മനോമോഹനന്‍, പി.മുസ്തഫ, വി.അബ്ദുള്‍ സലീം, ടോമി തോമസ്, കെ.പി.സൈത്, സുരേഷ് കൈതച്ചിറ, പി.രഞ്ജിത്ത്, അബ്ദുള്‍ കരീം, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.