മണ്ണാര്‍ക്കാട് : വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയിലെ നായാടിക്കുന്ന് പ്രദേശത്ത് നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്ന് ആവശ്യമുയരുന്നു. ജന സാന്ദ്രത കൂടുതലുള്ളതും വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുകയും ചെയ്യുന്ന പ്രദേശത്താണ് സംഭരണി ഉപയോഗശൂന്യമായി കിടക്കുന്നത്. നായാടിക്കുന്ന് പന്തുകളി മൈതാനത്തിന് പിന്നിലായാണ് ജലസംഭരണിയുള്ളത്. മണ്ണാര്‍ക്കാട് ഗ്രാമ പഞ്ചായത്താ യിരുന്നപ്പോള്‍ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചതാണിത്. എന്നാ ല്‍ നിര്‍മാണം കഴിഞ്ഞ് ഒരുവ്യാഴവട്ടക്കലമായിട്ടും സംഭരണി പ്രയോജനം ചെയ്തിട്ടില്ല.
രണ്ടായിരത്തോളം ആളുകള്‍ താമസിക്കുന്ന നായാടിക്കുന്ന്, നാരങ്ങാപ്പറ്റ മേഖലയി ലേക്ക് ശുദ്ധജലവിതരണമായിരുന്നു ലക്ഷ്യം. നെല്ലിപ്പുഴയില്‍ മുക്കണ്ണം പാലത്തിന് സമീപത്തായി കിണറും നിര്‍മിച്ചിരുന്നു. എന്നാല്‍ ജലസംഭരണിയ്ക്ക് ചോര്‍ച്ചയുണ്ടെന്ന കാരണത്താല്‍ ഇതിലേക്ക് വെള്ളം പമ്പുചെയ്തില്ല. മാത്രമല്ല പമ്പിങ് നടത്തുന്നതിനുള്ള പൈപ്പിടലും പൂര്‍ത്തിയാക്കിയില്ല. ഇതോടെ ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവുമി ല്ലാതെ ഉപയോഗശൂന്യമാവുകയാണ് പദ്ധതി. ഉയര്‍ന്ന പ്രദേശമായതിനാല്‍ നായാടിക്കു ന്ന്, നാരങ്ങാപ്പറ്റ ഭാഗത്തെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിന് നഗരസഭയിലെ പൈപ്പ് ലൈ ന്വഴിയുള്ള ജലവിതരണമാണ് ആശ്രയം. കിണര്‍ കുഴിക്കല്‍ ചിലവേറിയതാണെന്ന് മാത്രമല്ല കുഴല്‍കിണറുകളില്‍ പോലും വേനലില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ച പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ നഗരസഭയോ, ജലവിഭവ വകുപ്പോ ശ്രദ്ധകാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പദ്ധതി ജലവിഭവ വകുപ്പിന് കൈമാറണമെന്ന നിര്‍ദേശങ്ങളും പലയോഗങ്ങളിലും ഉയര്‍ന്നിരുന്നെങ്കിലും നടപ്പിലായില്ല. സംഭരണിയില്‍ വെള്ളം നിറച്ച് എത്രമാത്രം ചോര്‍ച്ചയുണ്ടെന്ന പരിശോധനയും അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്ന് ആളുകള്‍ പറയുന്നു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അമൃത് പദ്ധതിയിലോ മറ്റേതെങ്കിലും തരത്തിലുള്ള കുടിവെള്ള പദ്ധതിയിലോ ഉള്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കാനുള്ള ആലോചനയിലാണെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
