മണ്ണാര്‍ക്കാട് : കാട്ടുപന്നിയിടിച്ച് ബുള്ളറ്റ് മറിഞ്ഞ് പഞ്ചായത്ത് ജീവനക്കാരന് പരിക്കേറ്റു. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവര്‍ മുഹമ്മദ് അഷ്കറിനാണ് പരിക്കേറ്റത്. ഇന്ന് രാവി ലെ ഏഴു മണിയോടെ പൊമ്പ്ര- കൂട്ടിലക്കടവ് റോഡില്‍ മണ്ണോട്ടുംപടി ഭാഗത്ത് വെച്ചാ യിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബുള്ളറ്റില്‍ പാലക്കാട്ടേയ്ക്ക് പോവുക യായിരുന്നു അഷ്കര്‍. മണ്ണോട്ടുംപടി ഭാഗത്ത് വെച്ച് കാട്ടുപന്നികള്‍ കൂട്ടമായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അഷ്കര്‍ സഞ്ചരിച്ച വാഹനത്തെ ഇടിച്ചിട്ടത്. കൈക്കും കാലിനും പരിക്കേറ്റ ഇയാള്‍ ശ്രീകൃഷ്ണപുരത്തെ ആശുപത്രിയില്‍ ചികിത്സതേടി. പരി ക്കുകള് സാരമുള്ളതല്ല.
