മണ്ണാര്‍ക്കാട് : വാഹനതിരക്കേറിയതോടെ മണ്ണാര്‍ക്കാട് നഗരം ഗതാഗതകുരുക്കില്‍ വീര്‍ പ്പുമുട്ടുന്നു. പെരുന്നാള്‍ വിപണി സജീവമായതിനാല്‍ ആളുകള്‍ കൂടുതലായി നഗരത്തി ലേക്ക് എത്തിതുടങ്ങിയതോടെയാണ് തിരക്ക് വര്‍ധിച്ചത്. കഴിഞ്ഞ മൂന്നുദിവസങ്ങളാ യി ഈ സ്ഥിതിയാണ്. പൊരിവെയിലത്ത് ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പൊലി സും ഏറെ പ്രയാസപ്പെടുന്നു. സാധാരണ രാവിലെയും വൈകിട്ടുമാണ് നഗരത്തില്‍ പൊതുവേ തിരക്ക് അനുഭവപ്പെടുക. എന്നാല്‍ ആഘോഷ അവസരങ്ങള്‍ കൂടി വന്ന തോടെ തിരക്കും കുരുക്കും മുറുകുകയാണ്.
രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് ഇപ്പോഴത്തെ തിരക്കിന്റെ സമയം. ഇടതടവി ല്ലാതെ വാഹനങ്ങളെത്തുമ്പോള്‍ റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാരും ഏറെ സമയം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഗതാഗതകുരുക്കില്‍ അകപ്പെടുന്ന ഇരുച ക്ര വാഹനയാത്രക്കാര്‍ കനത്ത ചൂടില്‍ വലയുന്നു. കോടതിപ്പടി മുതല്‍ ആശുപത്രിപ്പടി വരെയാണ് തിരക്ക് നീളുന്നത്. അതേ സമയം ബസ് സ്റ്റാന്‍ഡില്‍ നിന്നും വാഹനങ്ങള്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന സമയത്തും കോടതിപ്പടിയില് നിന്നും ചങ്ങലീരി റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുകയും തിരിച്ചിറങ്ങുകയും ചെയ്യുമ്പോഴാണ് കൂടുതല്‍ ഗതാഗതകുരുക്കുണ്ടാകുന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ കവലകളില്‍ പൊലിസിന്റെ സേവനമുണ്ടെങ്കിലും ചൂടും വാഹ നത്തിരക്കും ഇവര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. തണലില്‍ ഇരിക്കാനുള്ള സംവിധാ നം പോലും പൊലിസിന് നഗരത്തിലില്ല. അനധികൃത വാഹന പാര്‍ക്കിങ് വര്ധിക്കുന്നാ ണ് ഗതാഗത കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന്. വിപണിയിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ വാഹനം റോഡരുകില്‍ നിര്‍ത്തിയിട്ട് പോയാല്‍ ഏറെ സമയം കഴിഞ്ഞാണ് തിരിച്ചെത്തുക. വാഹനത്തിരക്കില്‍ നഗരത്തിലെ ഗതാഗതം സ്തംഭിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്താതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തി ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
