പാലക്കാട് : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 03ന് എട്ട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍
1. സി.പി.ഐ.എം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി കെ. രാധാകൃഷ്ണന്‍,
2. സി.പി.ഐ.എം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ കെ. രാധാകൃഷ്ണന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായി വി. പൊന്നുകുട്ടന്‍
3. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ടി.എന്‍ സരസു,
4. ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഹരി അരുമ്പില്‍
എന്നിവര്‍ ആലത്തൂര്‍ നിയോജകമണ്ഡലം വരണാധികാരിയായ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. ബിജുവിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍
5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വി.കെ ശ്രീകണ്ഠന്‍,
6. സ്വതന്ത്ര സ്ഥാനാര്‍ഥിയായി എന്‍.എസ്.കെ പുരം ശശികുമാര്‍,
7. ഓള്‍ ഇന്ത്യ എം.ജി.ആര്‍ ജനനായക കക്ഷി സ്ഥാനാര്‍ഥിയായി സി. രാജമാണിക്യം,
8. അഖില്‍ ഭാരത് ഹിന്ദു മഹാസഭ സ്ഥാനാര്‍ഥിയായി കെ. രാജേഷ്
എന്നിവര്‍ പാലക്കാട് നിയോജകമണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വി.കെ ശ്രീകണ്ഠന്‍ നാല് സെറ്റും കെ. രാധാകൃഷ്ണന്‍, ടി.എന്‍ സരസു
എന്നിവര്‍ മൂന്ന് സെറ്റ് വീതവും വി. പൊന്നുകുട്ടന്‍ രണ്ട് സെറ്റും മറ്റ് സ്ഥാനാര്‍ഥികള്‍ ഒരു സെറ്റ് വീതവുമാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയില്‍ ഇതുവരെ 11 സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി.
ജില്ലയില്‍ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റിലെ മണ്ഡലം വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും.
സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന്(ഏപ്രില്‍ 04) വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാവുക. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക നല്‍കാവുന്നത്.
പാലക്കാട് മണ്ഡലത്തിന്റെ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുന്‍പാകെയും ആലത്തൂര്‍ മണ്ഡലത്തിന്റെ വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുമ്പാകെയും അതാത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ നല്‍കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വരണാധികാരി മുമ്പാകെ നല്‍കണം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.
ഫോട്ടോ: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം സി.പി.ഐ.എം സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. ബിജുവിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു.
ഫോട്ടോ: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയായി വി. പൊന്നുക്കുട്ടന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. ബിജുവിന് മുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു.
ഫോട്ടോ: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. ടി. എന്‍. സരസു അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. ബിജുവിന് മുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു.
ഫോട്ടോ: പാലക്കാട് ലോക്‌സഭാ മണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.കെ. ശ്രീകണ്ഠന്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര മുമ്പാകെ നാമ നിര്‍ദ്ദേശപ്രത്രിക സമര്‍പ്പിക്കുന്നു.