കാഞ്ഞിരപ്പുഴ: ടാറിട്ട് ഗതാഗതയോഗ്യമായ റോഡ് ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്ന തിനായി പൊളിച്ചിട്ടെന്ന് ആക്ഷേപം. പഞ്ചായത്തിലെ പള്ളിപ്പടി കാണിവായ് റോഡാ ണ് 30 മീറ്റര്‍ ദൂരം മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചിരിക്കുന്നത്. നാലുവര്‍ഷംമുന്‍പ് ടാര്‍ ചെയ്ത റോഡിന് നിലവില്‍ തകര്‍ച്ചയുമില്ല. എന്നാല്‍ റോഡ് അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കട്ടകള്‍ വിരിക്കുന്ന പ്രവൃത്തി നടത്തുന്നതെന്ന് പഞ്ചായത്തിന്റെ വിശദീകരണം. ആദിവാസികളുള്‍പ്പെടെ നിരവധിപേര്‍ താമസിക്കു ന്ന ഭാഗമാണ് ഇവിടം. റോഡ് അറ്റകുറ്റപ്പണിയ്ക്കായി പഞ്ചായത്തില്‍നിന്നും അനുവദിച്ച ഏഴുലക്ഷംരൂപ ചിലവിലാണ് പ്രവൃത്തികള്‍ നടന്നുവരുന്നത്. അതേസമയം, ടാറിട്ട റോ ഡ് ഭാഗം കഴിഞ്ഞാല്‍ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം ദുഷ്‌കരമായ റോഡാണുള്ളത് . ഇവിടെ അറ്റകുറ്റപ്പണിയുമില്ല. മലയോരമേഖലയായ കാണിവായ് ഭാഗത്ത് മഴക്കാലത്ത് റോഡിലേക്ക് വെള്ളം കുത്തിയൊലിച്ചെത്താറുണ്ട്. ഇക്കാരണത്താല്‍ ഉണ്ടാകുന്ന റോഡിന്റെ തകര്‍ച്ച ഒഴിവാക്കാനാണ് കട്ടകള്‍ വിരിച്ച് ദൃഢമാക്കുന്നതെന്ന് വാര്‍ഡംഗം പ്രീത പറഞ്ഞു. ടാറിട്ട റോഡ് അറ്റകുറ്റപ്പണിനടത്താന്‍ മാത്രമേ ഈ ഫണ്ട് ഉപയോഗി ക്കാനാവൂ എന്നതിനാലാണ് റോഡ് പൊളിച്ചത്. ജനങ്ങളുടെ യാത്രാദുരിതം കണക്കി ലെടുത്ത് തകര്‍ന്നറോഡിന്റെ കുറച്ചുഭാഗത്തേക്ക്കൂടി പ്രവൃത്തി നീട്ടുമെന്നും ഇവര്‍ അറിയിച്ചു. കാണിവായുടെ ഒരുവശത്ത് പത്തിനടുത്ത് ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടേത്ത് എത്തിച്ചേരാന്‍ നല്ലൊരുറോഡു പോലുമില്ല. ഈ സാഹ ചര്യത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാത്തതിനു പകരം ടാറിട്ട റോഡ് പൊളിക്കുന്നത് നീതികേടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിങ്കളാഴ്ചയാണ് റോഡ് പൊളിക്കല്‍ തുടങ്ങിയത്. പഞ്ചായത്തിന്റെ റോഡ് പ്രവൃത്തിക്കെതിരെ സാമൂഹികമാധ്യമങ്ങളിലും വ്യാപകമായ പ്രതിഷേധമാണുള്ളത്.