മണ്ണാര്‍ക്കാട് : സ്വതന്ത്രനായി മത്സരിച്ച് കോട്ടോപ്പാടം പഞ്ചായത്ത് അംഗമായ എന്‍.അബൂബക്കര്‍ സി.പി.എമ്മിലെത്തി. പഞ്ചായത്തിലെ യു.ഡി.എഫ്. ഭരണ സമിതിക്കെതിരെ സാമൂഹമാധ്യമത്തില്‍ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അംഗവുമായി ഒരാഴ്ച മുന്‍പ് വാക് തര്‍ക്കവും കൈയാങ്കളിയും നടന്നിരുന്നു. ഇതിനുശേഷം നിലവിലെ രാഷ്ട്രീയ നിലപാട് മാറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഇദ്ദേഹം സി.പി.എമ്മിലേക്കെത്തിയത്. എല്‍.ഡി.എഫ്. കോട്ടോപ്പാടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സി.പി.എം. ജില്ലാകമ്മിറ്റി അംഗം പി.കെ. ശശി ഇദ്ദേഹത്തെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ലോക്കല്‍ സെക്രട്ടറി കെ.കെ. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. മറ്റു നേതാക്കളായ കെ.എന്‍. സുശീല, പി. മനോമോഹനന്‍, എം. അസീസ്, ടി. സുരേഷ്‌കുമാര്‍, സി. രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.