മണ്ണാര്‍ക്കാട് : അധ്യാപകനും എഴുത്തുകാരനുമായ മണ്ണാര്‍ക്കാട് സ്വദേശി സിബിന്‍ ഹരിദാസിന് തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ധര്‍മ്മപ്രബോധനം ട്രസ്റ്റിന്റെ പ്രഥമ ഗുരുദക്ഷിണ 2024 ഗുരുദേവസേവ പുരസ്‌കാരം ലഭിച്ചു. സാഹിത്യസാമൂഹ്യ മേഖലകളിലെ പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം. പാലക്കാട് നടന്ന ചടങ്ങില്‍ വെച്ച് കവി ആലങ്കോട് ലീലാകൃഷ്ണനില്‍ നിന്നും പുരസ്‌കാരം സിബിന്‍ ഹരിദാസ് ഏറ്റുവാ ങ്ങി. എടത്തനാട്ടുകര സ്വദേശിയായ സിബിന്‍ ഹരിദാസ് മലപ്പുറം ചെമ്മാണിയോട് പി.ടി.എം യു.പി സ്‌കൂളിലെ അധ്യാപകനാണ്. ഇപ്പോള്‍ കുമരംപുത്തൂരാണ് താമസം. നാനോ കഥകള്‍, സെല്‍ഫി, തെരഞ്ഞെടുത്ത നാനോ കഥകള്‍ എന്നീ കഥാ സമാഹാര ങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജയപ്രകാശ് നാരായണണന്റെ ജീവചരിത്രം ക്വിറ്റ് ഇന്ത്യാ സമര നായകന്റെ കഥ കുട്ടികള്‍ക്ക് എന്ന പേരില്‍ ബാലസാഹിത്യ പുസ്തകവും പ്രസി ദ്ധീകരിച്ചു. അപ്പാപ്പന്‍ സാക്ഷി, ബംഗന്‍വാടിയിലെ പൂക്കാലം എന്നീ രണ്ട് കഥാ സമാ ഹാരങ്ങള്‍ പ്രസിദ്ധീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ആറോളം ഷോര്‍ട്ട് ഫിലിമുകള്‍, രണ്ട് ചിത്രങ്ങള്‍ക്കും, ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള 10 നാനോ സിനിമക ള്‍ക്കും തിരക്കഥകള്‍ രചിച്ചിട്ടുണ്ട്.