തച്ചമ്പാറ: തച്ചമ്പാറ പഞ്ചായത്തിന് കീഴിലുള്ള ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി കുട്ടികള്‍ക്കായി സൗജന്യ യോഗപരിശീലനം ഒരുക്കുന്നു. ഈ അവധിക്കാലത്ത് കുട്ടി കളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഏപ്രില്‍ നാലു മുതല്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ എട്ടു മുതല്‍ 20 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസ്‌പെന്‍സറി ഹാളില്‍ രാവിലെ നടക്കുന്ന പരിശീലനത്തിന് യോഗ ഇന്‍സ്ട്രക്ടര്‍ ഡോ.മഞ്ജുഷ ജോസ് നേതൃത്വം നല്‍കും. ഓര്‍മ്മശക്തിയും ഏകാഗ്രതയും പ്രതിരോധശേഷിയും വര്‍ധി പ്പിക്കുന്നതോടൊപ്പം ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും യോഗ പരിശീലനം വഴി സാധിക്കും. വിവരങ്ങള്‍ക്ക് : 9544181996 എന്ന നമ്പറില്‍ ബന്ധപ്പെടുക.