മണ്ണാര്‍ക്കാട് : കാട്ടാനകളെ തടയാന്‍ സൈലന്റ്വാലി വനാതിര്‍ത്തിയില്‍ വനംവകുപ്പ് ഒരുക്കുന്ന സൗരോര്‍ജ്ജവേലിയുടെ നിര്‍മാണം അമ്പലപ്പാറമേഖലയില്‍ പുരോഗമിക്കു ന്നു. കോട്ടോപ്പാടം പഞ്ചായത്തില്‍ മുപ്പതേക്കര്‍ മുതല്‍ കരടിയോട് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍പരിധിയിലെ കാട്ടാനശല്ല്യത്തിന് പരിഹാരം കാണാന്‍ സൗരോര്‍ജ്ജവേലി നിര്‍മിക്കുന്നതിന്റെ രണ്ടാംഘട്ടമാണിത്.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍മുതല്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ വരെ 16 കിലോമീറ്ററിലാണ് തൂക്കുവേലി സ്ഥാപിക്കുന്നത്. നബാര്‍ഡ് ഫണ്ട് 1,21, 59,000 രൂപയാണ് പദ്ധതിചെലവ്. 18 മാസകാലാവധിയില്‍ കരാര്‍ ഏറ്റെടുത്ത ടീഗ്രൂപ്പ് എന്ന കമ്പനി ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാംവാരം മുതലാണ് പ്രവൃത്തികളാരംഭിച്ചത്. മുപ്പതേക്കര്‍ മുതല്‍ അമ്പലപ്പാറ വരെ ഏഴ് കിലോമീറ്ററില്‍ ആദ്യം വേലി സ്ഥാപിക്കും. 53,22,000 രൂപയാണ് ഇതിനുള്ള ചെലവ്. 75 സെന്റീമീറ്റര്‍ ആഴത്തില്‍ ചെറിയകാലുകള്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റിട്ട് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന് മുകളില്‍ നാല് മീറ്റര്‍ ഉയരമുള്ള കാലുകള്‍ നിശ്ചിത ദൂരത്തില്‍ വെയ്ക്കും. വിലങ്ങനെയും തൂങ്ങികിടക്കുന്ന രീതിയിലും വേലിയുണ്ടാക്കും. ഉപകരണങ്ങള്‍ സ്ഥാപിച്ച് ഇതിലേക്ക് സൗരവൈദ്യുതി കടത്തിവിട്ടാണ് കാട്ടാനകളെ പ്രതിരോധിക്കുക. അമ്പലപ്പാറ ഭാഗത്ത് വേലിനിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം കുരുത്തിച്ചാല്‍ മുതല്‍ പൊതുവപ്പാടം വരെയുള്ള പ്രവൃത്തികള്‍ നടത്തും. 68, 37, 000 രൂപ ഇതിനായി നീക്കിവെച്ചിട്ടുള്ളത്.
നേരത്തെ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ രണ്ട് കിലോമീറ്ററില്‍ നിര്‍മിച്ച സൗ രോര്‍ജ തൂക്കുവേലി വിജയമായതോടെയാണ് വനംവകുപ്പ് പദ്ധതി കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിച്ചത്. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ രൂക്ഷമായ കാട്ടാനശല്ല്യം നേരി ടുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ്. കൃഷിനശിപ്പിച്ചും ജീവനും ഭീഷണിയായി മാറുന്ന കാട്ടാനകളെ തുരത്താന്‍ ഫലപ്രദമായ പ്രതിരോധസംവിധാനം ഒരുക്കണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാണ്. ഇതേ തുടര്‍ന്നാണ് വനംവകുപ്പ് സൗ രോര്‍ജ്ജ തൂക്കുവേലി നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ തൂക്കുവേലി ഒരുങ്ങുന്നതോടെ കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തു കളിലെ വനയോരഗ്രാമങ്ങള്‍ വര്‍ഷങ്ങളായി നേരിടുന്ന കാട്ടാനശല്ല്യത്തിന് പരിഹാര മാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസവും എട്ട് ആനകളടങ്ങുന്ന സംഘം കച്ചേരി പ്പറമ്പ് ഭാഗത്തിറങ്ങി ഉണ്ണീന്‍കുട്ടി എന്നയാളുടെ 75 ഓളം കവുങ്ങും മറ്റും നശിപ്പിച്ചിരു ന്നു. വനപാലകരും ദ്രുതപ്രതികരണ സേനയും ചേര്‍്ന്നാണ് ആനകളെ തുരത്തിയത്.