അലനല്ലൂര്‍ :എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ അറബിക് അധ്യാപകന്‍ സി. പി. മുഹമ്മദ് മുസ്തഫക്ക് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ് അറബി വിഭാഗം മേധാവി ഡോ .പി. അബ്ദുവിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. എം. ഇ.എസ്. മമ്പാട് കോളേജായിരുന്നു റിസര്‍ച്ച് സെന്റര്‍.എസ്.ഇ.ആര്‍.ടി. പാഠപുസ്തക രചന സമിതി അംഗം,സംസ്ഥാന റിസോഴ്‌സ് കോര്‍ ഗ്രൂപ്പ് അംഗം എന്നീ നിലയില്‍ പ്രവര്‍ത്തി ച്ചു വരുന്ന മുഹമ്മദ് മുസ്തഫ എടത്തനാട്ടുകര തടിയംപറമ്പ് പരേതനായ ചള്ളപ്പുറത്ത് അബ്ദുള്ള ആയിശ ദമ്പദികളുടെ മകനാണ്. കടമ്പോടന്‍ റൈഹാനത്താണ് ഭാര്യ. മക്കള്‍: ശമീമ, ശാദിയ, ഹബീബ്‌റഹ്മാന്‍, നിദജന്ന, അംന മെഹര്‍.