മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ഇന്‍ക്ലൂ സീവ് കായികോത്സവത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച ഭിന്നശേഷി കുട്ടികളെ അനുമോദിച്ചു. ബി.ആര്‍.സി. ഹാളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബ ക്കര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്ട് കോ- ഓര്‍ഡിസ്റ്റര്‍ കെ. മുഹമ്മദാലി അധ്യ ക്ഷനായി. സമഗ്രശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ്. ഷാജി മുഖ്യാതിഥിയാ യിരുന്നു. പി. കുമാരന്‍, എം. അബ്ബാസ്, കെ.പി. അബ്ദുള്‍ കരീം, എം. സുലോചന, ടി. മുസ്തഫ, കെ. ജിസ് മാത്യു, കെ. കൃഷ്ണന്‍കുട്ടി പി. പ്രിയ എന്നിവര്‍ സംസാരിച്ചു. കുട്ടിക ളുടെ കലാപരിപാടികളും അരങ്ങേറി.
![](http://unveilnewser.com/wp-content/uploads/2024/03/45x10-cm1-1050x252.jpg)