മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിറം പകരുന്ന പുതിയ വസന്തത്തില്‍ പെരുന്നാള്‍ – വിഷു വസ്ത്രവിപണിയില്‍ തിരക്കേറുന്നു. അതിശയിപ്പി ക്കുന്ന സെലക്ഷനും പുത്തന്‍ട്രെന്റുകളുമായാണ് വസന്തം വെഡ്ഡിംഗ് കാസില്‍ ആ ഘോഷനാളുകളെ വരവേല്‍ക്കുന്നത്.
വിസ്മയ , വിവാഹ, തനിക, പരിസ്ത, ശാഹിബ തുടങ്ങി പ്രമുഖ കമ്പനികളുടെ ഏറ്റവും പുതിയ ഡിസൈനുകളില്‍ ചുരിദാര്‍ മെറ്റീരിയലുകളും ചുരിദാറുകളും ലഭ്യമാണ്. വെസ്റ്റേണ്‍ ടൈപ്പിലുള്ള ഷോര്‍ട്‌സ്, കോഡ്‌സെറ്റ്, ക്രോപ്പ് ടോപ്പ്, ഗൗണ്‍ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ന്യൂബോണ്‍ മുതല്‍ ടീനേജ് വരെയുള്ള കുട്ടിവസ്ത്രങ്ങളുടെ വിസ്മയലോകവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്ത് സ്റ്റിച്ച് ചെയ്യുവാന്‍ വെല്‍വെറ്റ്, നാനോസില്‍ക്, സാ റ്റിന്‍, ക്രെയ്പ്, ജെയ്പൂര്‍ കോട്ടണ്‍, ഷിമ്മര്‍ തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെറ്റീരിയലുകള്‍ക്കും ആവശ്യക്കാരേറെയാണ്.
വിഷുവിനെ വരവേല്‍ക്കാന്‍ ചന്ദേരി കോട്ടണ്‍, ബംഗാള്‍ കോട്ടണ്‍, ഹാന്‍ഡ്‌ലൂം കോട്ടണ്‍ ,പ്രിന്റഡ് കോട്ടണ്‍, കരിഷ്മ കോട്ടണ്‍, ബനാറസ്, കോട്ടണ്‍ സില്‍ക്ക് സാരികള്‍ എന്നി വയാണ് ടെന്‍ഡ്. പുതുമകള്‍ തേടുന്ന പുരുഷത്വത്തിന് മാറ്റുകൂട്ടുന്ന പുത്തന്‍ ഫാഷനു കളുമായി ജെന്റ്‌സ് കളക്ഷനും ഒരുക്കിയിട്ടുണ്ട്. യഥാര്‍ത്ഥ വിലക്കുറവും ഗുണമേന്‍മ യുടെ അനുഭവിച്ചറിയാനാകുന്ന വിധത്തിലാണ് പുതിയ വസന്തത്തില്‍ വസ്ത്രവിപണി സജീവമായിരിക്കുന്നത്.
