തച്ചമ്പാറ: കലാകൗമുദി ബിസിനസ് യൂത്ത് ഐക്കണ്‍ പുരസ്‌കാരം നേടിയ കരിമ്പ ഗ്രാമധനശ്രീ മാനേജിങ് ഡയറക്ടര്‍ പ്രമോദ് പനയമ്പാടത്തിനെ സേവാഭാരതി മൊമെ ന്റോ നല്‍കി അനുമോദിച്ചു. സേവാഭാരതി തച്ചമ്പാറ ഓഫിസില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ മുരളി മുതുകുര്‍ശ്ശി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബി.എം.എസ് മേഖല സെക്രട്ടറി ബാബു, ബി.ജെ.പി. തച്ചമ്പാറ പഞ്ചായ ത്ത് കമ്മിറ്റി പ്രസിഡന്റ് രവി, സേവാഭാരതി തച്ചമ്പാറ സമിതി അംഗം ബിനോജ്, മുന്‍ മഹിളാ ഐക്യവേദി താലൂക്ക് പ്രസിഡന്റ് രാധാസൂര്യനാരായണന്‍, രാജേഷ് തുടങ്ങി യവര്‍ സംസാരിച്ചു. പ്രമോദ് പനയംപാടം മറുപടി പ്രസംഗം നടത്തി. സേവാഭാരതി ഐ.ടി. കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍ സ്വാഗതവും ഉദയകുമാര്‍ നന്ദിയും പറഞ്ഞു.