പാലക്കാട് : ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലാ തല തമിഴ് വായനോത്സവം ഗവ മോയന്‍ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. മറിയ ജറാള്‍ഡ് അധ്യ ക്ഷനായി. ഗവ. മോയന്‍ എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രദീപ്, വണ്ണാമട ഹൈസ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പാള്‍ ബാലഗണപതി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സി. മെമ്പര്‍ എ. ജയപാല ന്‍, അടപ്പാടി മട്ടത്ത്കാട് ജി.ടി.എച്ച്.എസ് ആധ്യാപകന്‍ എല്‍. കന്തസ്വാമി, എ. കവിത, എസ്. ശോഭ, എസ്.ആര്‍. പാപ്പുചാമി, വിക്ടര്‍ ചാര്‍ളി, വി. നാരായണസ്വാമി എന്നിവര്‍ സംസാരിച്ചു. തമിഴ് മീഡിയം സ്‌കൂളുകളുള്ള ചിറ്റൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട് എന്നീ താലൂക്കുകളിലെ കുട്ടികളാണ് വായനോത്സവത്തില്‍ പങ്കെടുത്തത്. താലൂക്ക് തലത്തി ല്‍ ആദ്യ 10 സ്ഥാനങ്ങള്‍ നേടുന്ന കുട്ടികള്‍ക്ക് ജില്ലാതലത്തില്‍ വായനോത്സവം നട ത്തും.