പാലക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ യുവ വോട്ടര്‍മാര്‍ ക്കായി ജില്ലാ തെരഞ്ഞെടുപ്പ് വകുപ്പും സ്വീപും (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) സംയുക്തമായി നടത്തുന്ന പ്രസംഗമത്സരം നാളെ രാവിലെ 10 മുതല്‍ 12 വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. ജില്ല തിരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ ഡോ.എസ്.ചിത്ര, സ്വീപ് നോഡല്‍ അസിസ്റ്റന്റ് ഓഫീസറും ജില്ലാ അസിസ്റ്റന്റ് കലക്ടറുമായ ഒ. വി. ആല്‍ഫ്രഡ്, ഡി.സി.വൈ.ഐ.പി ട്രെയിനി ജെ.ഹരികൃഷ്ണന്‍, കെ.വൈ.എല്‍.എ ഫെലോ പി.അഞ്ജിത, ഐ.ഇ.സി ഇന്റേ ണ്‍ പി.വി വിജിത തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.