പാലക്കാട് : പാലക്കാട് വ്യാവസായിക ട്രിബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഏപ്രിലില്‍ വിവിധ ജില്ലാ മജിസ്ട്രേറ്റ് കോടതികളില്‍ വിചാരണ നടത്തും. ഏപ്രില്‍ ഒന്ന്, രണ്ട്, എട്ട്, ഒന്‍പത്, 15,16,22,23,29,30 തീയ്യതികളില്‍ പാലക്കാട് റവന്യു ഡിവിഷന്‍ മജിസ്ട്രേറ്റ് കോട തി ഹാളിലും (ആര്‍.ഡി.ഒ കോടതി) ഏപ്രില്‍ 5, 11 തീയ്യതികളില്‍ പെരിന്തല്‍മണ്ണ സബ്ബ് ഡിവിഷന്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 19ന് മഞ്ചേരി ഇന്ദിരഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലുമാണ് വിചാരണ നടക്കുക. തൊ ഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസ്സുകളും എംപ്ലോയീസ് കോംപന്‍സേഷന്‍ കേസുകളുമാണ് വിചാരണയില്‍ പരിഗണിക്കുക. ഫോണ്‍: 0491-2556087.