മണ്ണാര്‍ക്കാട് : നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡ് നിവാസികള്‍ക്ക് വീടുകളില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് ബയോബിന്‍ വിതരണം ചെയ്തു. കഴിഞ്ഞവര്‍ഷം മാലി ന്യസംസ്‌കരണ ഉപാധി ലഭിക്കാത്തവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി നല്‍കി യത്. വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ ഏകദേശം 90 ശതമാനം വീടുകളിലേക്കും ബയോബിന്‍ എത്തിക്കാന്‍ സാധിച്ചതായി കൗണ്‍സിലര്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ലഭ്യമാകാനും നടപടി സ്വീകരിച്ചിട്ടുണ്ട്. റിങ് കംപോസ്റ്റ് വിതരണവും ആരംഭിച്ചതായും കൗണ്‍സിലര്‍ അറിയിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ്, ഖാലിദ്, അബ്ദുള്‍ റഹ്മാന്‍, ഇന്ദിര ഇടമുറ്റത്ത്, കാളി ദാസന്‍ നായര്‍, ഗുരുവായൂരപ്പന്‍ തുടങ്ങിയവര്‍ സംസാ രിച്ചു.