പാലക്കാട് : ജില്ലയിലെ ബാങ്കുകളുടെ ജില്ലാ കൂടിയാലോചനാ സമിതി യോഗം ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ 2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിന്റെ ബാങ്കുകളുടെ ആകെ വായ്പ നീക്കിയിരിപ്പ് 40,021 കോടി രൂപയും ആകെ നിക്ഷേപ നീക്കിയിരിപ്പ് 54,224 കോടി രൂപയുമാണ്. വായ്പ നിക്ഷേപ അനുപാതം കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അ പേക്ഷിച്ചു നാല് ശതമാനം വര്‍ധിച്ച് 74 ശതമാനമായിട്ടുണ്ട്. വായ്പ-നിക്ഷേപ അനുപാത ത്തിലെ വര്‍ധനവ് ആശാവഹമാണെന്ന് അധ്യക്ഷന്‍ സൂചിപ്പിച്ചു. ജില്ലയുടെ സര്‍വതോ മുഖമായ പ്രശ്നങ്ങളില്‍ ബാങ്കേഴ്സ് സമിതിയുടെ സജീവ ഇടപെടല്‍ ഉണ്ടാവണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
ജില്ലയില്‍ 22,837 കോടി രൂപ വായ്പ നല്‍കി
2023-24 സാമ്പത്തിക വര്‍ഷം 22,837 കോടി രൂപ ജില്ലയില്‍ വിവിധ ബാങ്കുകള്‍ വായ്പ നല്‍ കി. ഇത് വാര്‍ഷിക പ്ലാനിന്റെ 113.97 ശതമാനമാണ്. ഇതില്‍ 9550 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 2602 കോടി രൂപ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 805 കോടി രൂപ ഭവന-വിദ്യാഭ്യാസ-കയറ്റുമതി വായ്പ ഉള്‍പ്പെടുന്ന മറ്റു മുന്‍ഗണന മേഖലയ്ക്കും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയില്‍ 12,957 കോടി രൂപ മുന്‍ഗണന മേഖലയ്ക്കാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ റീജിയണല്‍ ഹെഡ് ഗോവിന്ദ് ഹരി നാരായണന്‍ അറിയിച്ചു. ബാങ്കുകളുടെ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് വര്‍ധനവാണ് കാണിക്കുന്നത്.
ജന സുരക്ഷാ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി
സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ജീവന്‍ ജ്യോതി ബീമാ യോജന എന്നിവ ഓരോ വീടുകളിലും ഉറപ്പ് വരുത്തുന്ന ജന സുരക്ഷാ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ സാമ്പത്തിക ഉള്‍പ്പെടുത്ത ല്‍ പരിപാടിയില്‍ രണ്ടു പ്രധാന നാഴികക്കല്ലുകള്‍ പിന്നിടാന്‍ സാധിച്ചെന്ന് ഭാരതീയ റിസര്‍വ് ബാങ്ക് മാനേജര്‍ ഇ.കെ രഞ്ജിത്ത് പറഞ്ഞു. ഫോര്‍ എന്‍ സ്‌ക്വയറില്‍ നടന്ന യോഗത്തില്‍ നബാര്‍ഡ് ഡി.ഡി.എം കവിത റാം അഗ്രികള്‍ചര്‍ മാര്‍ക്കറ്റിങ് ഇന്‍ഫ്രാസ്ട്ര ക്ചര്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ലീഡ് ജില്ലാ ഡിവിഷണല്‍ മാനേജര്‍ ആര്‍.പി ശ്രീനാഥ്, രൂപലേഖ എന്നിവര്‍ പങ്കെടുത്തു.
