മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി യ കിഴങ്ങ് വര്‍ഗ വിത്ത് വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ വകയിരുത്തി 700 കുടുംബങ്ങള്‍ക്കാണ് കിഴങ്ങ് വര്‍ഗ വിത്തുകള്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ട് തൊടി അധ്യക്ഷയായി. ക്ഷേമകാര്യ ചെയര്മാന് എം.കെ ബക്കര്‍, വാര്‍ഡംഗം പി. മുസ്തഫ, കൃഷി ഓഫീസര്‍ നിവേദിത, കൃഷി അസി. ജയേഷ്, സുജാത തുടങ്ങിയവര്‍ സംബന്ധിച്ചു.
